കാമുകനൊപ്പം ജീവിക്കണം; 3 മക്കളെ മുക്കികൊന്ന അമ്മയ്ക്ക് യുപിയിൽ വധശിക്ഷ
ഔറയ്യ (ഉത്തർപ്രദേശ്): പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ മുക്കിക്കൊന്ന കേസിൽ യുവതിക്ക് വധശിക്ഷ. കേസിൽ ഇവരുടെ കാമുകന് ജീവപര്യന്തം തടവു ശിക്ഷി വിധിച്ചു. പ്രിയങ്ക, ആഷിഷ് എന്നിവർ കേസിൽ കുറ്റക്കാരണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയതിനു പിന്നാലെ അഡീഷണൽ സെഷൻസ് ജഡ്ജി സെയ്ഫ് അഹമ്മദാണ് വധശിക്ഷ വിധിത്.
ഇതൊടൊപ്പം പ്രതികളായ പ്രിയങ്ക 2.5 ലക്ഷം രൂപയും ആഷിഷ് ഒരു ലക്ഷം രൂപയും പിഴ കെട്ടിവയക്കാനും ഈ തുകയുടെ 75 ശതമാനം ജീവിച്ചിരിക്കുന്ന മൂത്ത കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ 9 വയസുള്ള മകന്‍റെ മൊഴിയാണ് കേസിൽ നിർണായകമായി മാറിയത്. സ്വന്തം മക്കളെ കൊലപ്പെടുത്താന്‍ അമ്മ ഗൂഢാലോചന നടത്തുന്ന സംഭവം "അപൂർവ്വങ്ങളിൽ അപൂർവം" ആണെന്നാണ് സർക്കാർ അഭിഭാഷകൻ മിശ്ര കോടതിയിൽ വാദിച്ചത്.
2024 ലാണ് കേസിനാസ്പദമായ സംഭം. ഭർത്താവിന്‍റെ മരണശേഷം പ്രിയങ്ക ആഷിഷുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ തന്‍റെ 4 മക്കൾ ഇവരുടെ ബന്ധത്തിന് തടസമാണെന്ന് മനസിലാക്കിയതോടെ കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ജൂൺ 27ന് ഇരുവരും ചേർന്ന് സോനു (9), മാധവ് (6), ആദിത്യ (4), മംഗൾ (2) എന്നിവരെ ദേവർപൂരിലെ സെൻഗർ നദീതീരത്തേക്ക് കൊണ്ടുപോയി. മരുന്ന് നൽകി മയക്കിയ ശേഷം കുട്ടികളെ ഒന്നിനു പുറകെ ഒന്നായി വെള്ളത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 3 കുട്ടികൾ മരിക്കുകയും മൂത്തകുട്ടി സോനു മാത്രം രക്ഷപ്പെടുകയായിരുന്നു.