Crime

ഉറാൻ കൊലക്കേസ്: പ്രതിയെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം, എന്നാൽ കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല

നവി മുംബൈ: നവി മുംബൈ നഗരത്തിൽ നിന്നുള്ള 20കാരിയെ കൊലപ്പെടുത്തി മൃതദേഹം ഉറാനിലെ ഒറ്റപ്പെട്ട സ്ഥലത്തിന് സമീപം സംസ്കരിച്ച പ്രതിയെ നവി മുംബൈ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്രതി ദാവൂദ് ഷെയ്ഖിനെ കൽബുർഗി ജില്ലയിലെ ഷാഹ്പൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

നവി മുംബൈ പൊലീസ് സംഘം കർണാടകയിൽ ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇരയും ഷെയ്ഖും കൊലപാതകം നടന്ന ദിവസം കണ്ടുമുട്ടിയിരുന്നതായും അഡീഷണൽ പൊലീസ് കമ്മീഷണർ ദീപക് സാക്കോർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം, എന്നാൽ കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല, അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ് 25-ന് യുവതിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബേലാപൂരിൽ ജോലി ചെയ്തിരുന്ന യുവതി പകുതി ദിവസത്തെ അവധിയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ