വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് കണ്ടക്റ്റർക്ക് കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് കണ്ടക്റ്ററെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു. സ്വകാര‍്യ ബസ് കണ്ടക്റ്ററായ ബിനോജിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയായ ബാബുരാജിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സ തേടി. ഇതിനോടകം ആക്രമണത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.