Crime

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്റ്റർ വിജിലൻസ് പിടിയിൽ

1000 രൂപ കൈക്കൂലി വാങ്ങുന്ന സമയത്താണ് വെറ്ററിനറി ഡോക്റ്റർ ജിഷ കെ.ജെയിംസിനെ വിജിലൻസ് സംഘം പിടികൂടിയത്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്റ്റർ വിജിലൻസിന്‍റെ പിടിയിൽ. 1000 രൂപ കൈക്കൂലി വാങ്ങുന്ന സമയത്താണ് വെറ്ററിനറി ഡോക്റ്റർ ജിഷ കെ.ജെയിംസിനെ വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി വിടുകയായിരുന്നു. ഡോക്റ്റർ പണം കൈപ്പറ്റിയതിന് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. ഡോക്റ്ററെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്