അക്രമത്തിന്‍റെ ദൃശ്യം 
Crime

ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നതിന്‍റെ പേരിൽ അക്രമം; പ്രതികളിൽ രണ്ട് പേർ കസ്റ്റഡിയിൽ

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായത്.

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന്‍റെ പേരിൽ കോഴിക്കോട് താമരശേരിയില്‍ ഹോട്ടൽ ജീവനക്കാർക്കു നേരെ അക്രമം. താമരശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദിച്ചത്.

രാത്രി പന്ത്രണ്ട് മണിക്കു ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെടുകയും, ചിക്കൻ തീര്‍ന്നുപോയെന്ന് ജീവനക്കാർ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്‍റെ പേരിലാണ് സംഘര്‍ഷമുണ്ടായത്.

സംഘർഷത്തിൽ പരുക്കേറ്റ കടയുടമ പൂനൂര്‍ നല്ലിക്കല്‍ സയീദിനും ജീവനക്കാരനായ മെഹദി ആലമിനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ രണ്ടുപേരെ താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി