പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം; വോളിബോൾ കളിക്കാരനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്നു

 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം; വോളിബോൾ താരത്തെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്നു

ഫരീദാബാദ് സ്വദേശിയായ പെൺകുട്ടിയുമായി മോനു അടുപ്പത്തിലായിരുന്നു.

നീതു ചന്ദ്രൻ

ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായതിനു പിന്നാലെ വോളിബോൾ കളിക്കാരനെ മർദിച്ച് കൊന്നതായി പരാതി. രാജസ്ഥാനിലെ സൈദ്പുർ ഗ്രാമത്തിൽ താമസിക്കുന്ന മോനു(21) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ മോനുവിനെ തട്ടിക്കൊണ്ടു പോയി നിരന്തരമായി മർദിച്ചുവെന്ന് കാണിച്ച് മോനുവിന്‍റെ വീട്ടുകാരാണ് പരാതി നൽകിയിരിക്കുന്നത്. ഫരീദാബാദ് സ്വദേശിയായ പെൺകുട്ടിയുമായി മോനു അടുപ്പത്തിലായിരുന്നു.

ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ആദ്യം മോനുവിനെതിരേ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് മേയ് 17ന് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ട മോനുവിനെ പെൺകുട്ടിയുടെ വീട്ടുകാർ കടത്തിക്കൊണ്ടു പോകുകയായിരുന്നു.

മേയ് 20 വരെ മോനുവിനെ വീട്ടിൽ തന്നെ പൂട്ടിയിട്ടു മർദിച്ചു. ഭക്ഷണം നൽകിയിരുന്നില്ല. അവശനിലയിലായ മോനുവിനെ പിന്നീട് വീടിന് പുറത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വെള്ളിയാഴ്ചയോടെ മരണം സ്ഥിരീകരിച്ചു. കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു

മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; മാധ‍്യമ വാർത്തകൾ തള്ളി കർണാടക മന്ത്രി ബി. നാഗേന്ദ്ര

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു