Crime

ബസിനുള്ളിൽ ഒരു ലക്ഷം രൂപയുടെ വൈറ്റ് ഗോൾഡ് മാല കവർന്നു; യുവതി അറസ്റ്റിൽ

കോട്ടയം: ബസിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഇതരസംസ്ഥാനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ബുധനാഴ്ച വൈകിട്ട് കോട്ടയം-എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളില്‍ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക് ലേസ് കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ബസ് അങ്ങാടിവയൽ ഭാഗത്ത് നിർത്തിയ സമയം ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ കുമാർ, എസ്.ഐ എം.സി ഹരീഷ്, എ.എസ്.ഐ സിന്ധു, സി.പി.ഓ പി.സി സുനിൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി.

പൊന്നാനി ബോട്ട് അപകടം: ഇടിച്ച കപ്പൽ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു

കനത്ത മഴയും പൊടിക്കാറ്റും; മുംബൈ വിമാനത്താവളം ഒരു മണിക്കൂറോളം പ്രവർത്തനം നിർത്തി വച്ചു

റഷ്യൻ പ്രതിരോധ മന്ത്രി പദത്തിൽ നിന്ന് സെർജി ഷൊയ്ഗുവിനെ ഒഴിവാക്കി പുടിൻ

മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

പൊടിക്കാറ്റിൽ മുങ്ങി മുംബൈ നഗരം