ക്ഷേത്രത്തിൽ പോകാനായി ഇറങ്ങി, ലൈവ് ലൊക്കേഷൻ കാമുകന് അയച്ച് ഭാര്യ: യുവാവിനെ വെട്ടിക്കൊന്നു, അറസ്റ്റ്

 

Representative image of a crime scene

Crime

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി, ലൈവ് ലൊക്കേഷൻ കാമുകന് അയച്ച് ഭാര്യ: യുവാവിനെ വെട്ടിക്കൊന്നു

ഭാര്യ ഹാസിനി(19), കാമുകൻ യുഗന്ധർ (20) ഉൾപ്പടെ നാലു പേർ അറസ്റ്റിലായി

Manju Soman

അമരാവതി: ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഹാസിനി(19), കാമുകൻ യുഗന്ധർ (20) ഉൾപ്പടെ നാലു പേർ അറസ്റ്റിലായി.

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ഹാസിനി കാമുകനുമായി ലൈവ് ലൊക്കേഷൻ പങ്കുവക്കുകയായിരുന്നു. വഴിയിൽ വച്ച് യുവാവിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

ഹൊസൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു രമേഷ്. രണ്ട് വർഷം മുൻപ് വിവാഹിതരായ രമേഷിനും ഹാസിനിക്കും ഒരു മകളുമുണ്ട്. വിവാഹത്തിനു ശേഷവും ബാല്യകാല സുഹൃത്തായ യുഗന്ധറുമായുള്ള ബന്ധം തുടരുകയായിരുന്നു. രമേഷിനെ ഒഴിവാക്കി ഒന്നിച്ചു ജീവിക്കാനാണ് ഇരുവപും കൊലപാതകം ആസൂത്രണം ചെയ്തത്. അമാവാസി പ്രമാണിച്ച് ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തണം എന്ന് പറഞ്ഞാണ് ഹാസിനി രമേഷിനേയും മകളേയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ബൈക്കിൽ പോകുന്നതിനിടെ ഹാസിനി തന്‍റെ ഫോണിലൂടെ കാമുകന് ലൈവ് ലൊക്കേഷൻ അയച്ചുകൊടുത്തു.

ഹെയർ പിൻ വഴവിൽ എത്തിയപ്പോൾ ഹാസിനി കൈയിലുണ്ടായിരുന്ന ബാഗ് ബോധപൂർവം താഴെയിട്ടു. ഇത് എടുക്കാനായി രമേഷ് ബൈക്ക് നിർത്തിയതോടെ അവിടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി രമേഷിനെ ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർഥം വനത്തിലേക്ക് ഓടിയ രമേഷിനെ 100 മീറ്ററോളം പിൻതുടർന്നാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ഹാസിനിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം തെളിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രമേഷിന്‍റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കൊലപാതകം തെളിയുകയും രമേഷിന്‍റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം