.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മൃതദേഹത്തിനരികെ ബാലമുരുഗൻ

 
Crime

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി; വഞ്ചനയ്ക്കുള്ള പ്രതിഫലം മരണമെന്ന് കുറിപ്പ്

കൊലയ്ക്ക് കാരണം ഭാര്യയുടെ അവിഹിതബന്ധം

Jisha P.O.

കോയമ്പത്തൂർ: അവിഹിതബന്ധത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശിയായ ബാലമുരുഗൻ(35) ഭാര്യ ശ്രീപ്രിയയെയാണ് (30) കോയമ്പത്തൂരിലെ വനിത ഹോസ്റ്റലിൽ എത്തി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് അടുത്ത് നിന്ന് സെൽഫി എടുക്കുകയും ഫോട്ടോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി. വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം സ്റ്റാറ്റസാക്കിയതെന്ന് പൊലീസ് കണ്ടെത്തി.

അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ ബന്ധമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാലമുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ കോയമ്പത്തൂർ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലെ വർക്കിങ് വിമൻസ് ഹോട്ടലിലാണ് കൊല നടന്നത്. നാലുമാസം മുൻപാണ് ബാലമുരുഗനെയും, രണ്ടു മക്കളെയും ഉപേക്ഷിച്ച് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ഇവർ അടുത്തുള്ള ഹോസ്റ്ററിലാണ് ‌താമസിച്ചിരുന്നത്.

ബാലമുരുഗയുടെ അകന്ന ബന്ധുവായ രാജയെന്ന വ്യക്തിയുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നു. ഭാര്യയും, മൂന്നു കുട്ടികളുമുള്ള ആളായിരുന്നു രാജ. രാജയും ശ്രീപ്രിയയും തമ്മിലുള്ള ബന്ധം അറിഞ്ഞ ബാലമുരുഗ ശ്രീപ്രിയയെ കാണാൻ എത്തുകയും, രാജയുമായുള്ള ബന്ധം അവസാനിപ്പിച്ച് തന്‍റെ കൂടെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ ശ്രീപ്രിയ ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ചു. ശ്രീപ്രിയയെ കാണാൻ ബാലമുരുഗനെത്തിയത് രാജ അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ താനും, ശ്രീപ്രിയയുമായുള്ള സ്വകാര്യ ചിത്രങ്ങൾ ബാലമുരുഗന് രാജ അയച്ചു നൽകി.

ഈ ചിത്രം കണ്ടത്തോടെ ദേഷ്യത്തിലായ ബാലമുരുഗ ശ്രീപ്രിയ കാണാനെത്തുകയും, ഇതേചൊല്ലി വാക് തർക്കം ഉണ്ടാവുകയും, തന്‍റെ കയ്യിൽ കരുതിയ അരിവാൾ ഉപയോഗിച്ച് ശ്രീപ്രിയ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത് വാട്സ് ആപ്പ് സ്റ്റാറ്റസാക്കി ഇടുകയും ചെയ്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ മൃതദേഹത്തിന് അരികെ ഇരുകയായിരുന്നു ബാലമുരുഗൻ. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ

ഓപ്പറേഷൻ ഊർജ സുരക്ഷ; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി