Crime

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു

യുവതിയുടെ ഭർത്താവും മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

തെലുങ്കാന: മദ്യലഹരിയിൽ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചുകൊന്ന് യുവതി. തെലുങ്കാനയിലെ രാജേന്ദ്രനഗറിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്വയം രക്ഷയ്ക്കിടയിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്.

വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അക്രമിയിൽ നിന്നും രക്ഷപ്പെടാന്‍ യുവതി പ്ലാസ്റ്റിക്ക് പൈപ്പ് കൊണ്ട് അടിക്കുകയും ശ്രീനിവാസന്‍റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവും മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

അയൽവാസികളുടേയും യുവതിയുടേയും ബഹളം കേട്ടാണ് ഇയാൾ ഉണരുന്നത്. തുടർന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ശ്രീനിവാസിന്‍റെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ 45 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ