Crime

കാട്ടാക്കടയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

സംഭവം കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്

ajeena pa

തിരുവനന്തപുരം: കാട്ടാക്കടക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

യൂത്ത് കോൺഗ്രസ് മാർച്ച്; സന്ദീപ് വാര‍്യർ അടക്കമുള്ളവർക്ക് ജാമ‍്യം

സിഗരറ്റ് വ‍്യാജമായി നിർമിച്ച് വിൽപ്പന; 23 കാരൻ പിടിയിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു