അറസ്റ്റിലായ ദേവി 
Crime

പാലക്കാട് ചിറ്റൂരിൽ വീട് കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ സ്ത്രീ അറസ്റ്റിൽ

ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരേ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Namitha Mohanan

പാലക്കാട്: ചിറ്റൂരിൽ വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് എക്‌സൈസ് പിടിയിലായത്. ദേവിയുടെ ഭര്‍ത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യ വില്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹൻ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, ഗോപകുമാരന്‍, രമേഷ് കുമാര്‍, രതീഷ്, ജോസ് പ്രകാശ്, പ്രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തി, കടന്നു പിടിച്ചു; ഇന്ദോറിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ദുരനുഭവം

കുർണൂർ ബസ് തീപിടിത്തം; അപകടത്തിന്‍റെ ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 234 സ്മാർട്ട് ഫോണുകൾ

ഇത് ഹർഷിത് റാണയുടെ മറുപടി; ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ ജയത്തിലേക്ക്

പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം; ശിവൻകുട്ടി - ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

സന്ദർശകനോട് അതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ നഴ്സിന് ഒന്നരവർഷം തടവ്