Crime

2 വയസുകാരിയെ പിതാവ് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി

കുഞ്ഞിന്‍റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്

ajeena pa

മലപ്പുറം: മലപ്പുറം ഉദിരെപൊയിലിൽ രണ്ടു വയസുകാരിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ ദേഹത്ത് മർദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നൽകി.

കുഞ്ഞിന്‍റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നു പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചരി മെഡിക്കൽ കോളെജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ബന്ധുക്കളുടെ പരാതിയിൽ കേസസന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്