Crime

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ കിട്ടാൻ അതേ രീതിയിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഉത്തരേന്ത്യൻ സംഘവും തട്ടിപ്പിനു പിന്നിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം

ajeena pa

പാലക്കാട്: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് പണംതട്ടിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് കരുവൻതുരുത്തി സ്വദേശി സുജിത്തിനെ (34) ആണ് അറസ്റ്റിലായത്.

ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് വടക്കാഞ്ചേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ കിട്ടാൻ അതേരീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സുജിത്തിന് 1.40 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു.

തുടർന്ന് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയിൽ നിന്നു സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഇയാൾ പണം കൈക്കലാക്കി. 1.93 ലക്ഷം നഷ്ടപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. വർക്ക് ഫ്രം ഹോം എന്ന പേരിൽ സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടു പണം നൽകിയ യുവതിയാണ് തട്ടിപ്പിനിരയായത്. ഉത്തരേന്ത്യൻ സംഘവും തട്ടിപ്പിനു പിന്നിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ