Symbolic Image 
Crime

കുടുംബാംഗങ്ങളെ കുത്തി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഇയാളുടെ ആക്രമണത്തിൽ അമ്മ, ഭാര്യ, 8 വയസുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

പാലക്കാട്: പട്ടാമ്പിയിൽ ഒരു വീട്ടിലെ മൂന്നു പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പട്ടാമ്പി കീഴായൂർ സ്വദേശി സജീവാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. സജീവന്‍റെ ആക്രമണത്തിൽ അമ്മ സരോജിനി, ഭാര്യ ആതിര, 8 വയസുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

ഇയാൾ കുടുംബാംഗങ്ങളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരും അപകടനില തരണം ചെയ്തെന്നാണ് വിവരം. സജീവന്‍ മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു