വിവാഹ വിരുന്നിനിടെ കൂടുതൽ 'ഇറച്ചിക്കറി' ചോദിച്ചതിന്‍റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു

 
Crime

വിവാഹ വിരുന്നിനിടെ 'ഇറച്ചിക്കറി' ചോദിച്ചതിന് യുവാവിനെ കുത്തിക്കൊന്നു

തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് പരാതിപ്പെട്ടിരുന്നു.

ബംഗളൂരു: വിവാഹ വിരുന്നിനിടെ കുറച്ചു കൂടി ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. കർണാടകയിലെ ബെലാഗാവി ജില്ലയിലാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദേ മലാഷെട്ടി(30)യാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അഭിഷേക് കോപ്പാടിന്‍റെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായാണ് വിനോദ് എത്തിയത്. ഞായറാഴ്ച അഭിഷേകിന്‍റെ കൃ‌ഷി സ്ഥലത്ത് വച്ചാണ് വിരുന്ന് ഒരുക്കിയിരുന്നത്.

ഭക്ഷണം വിളമ്പിയിരുന്ന വിട്ടൽ ഹാരുഗോപ്പിനോട് ഒരു പീസ് ചിക്കൻ കൂടി വിനോദ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് പരാതിപ്പെട്ടിരുന്നു.

ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഉള്ളി അരിയാൻ വച്ചിരുന്ന കത്തിയെടുത്ത് വിട്ടൽ വിനോദിനെ കുത്തി. സംഭവ സ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ