അരുൺ ബാബു 
Crime

കൊച്ചിയിൽ നിരന്തരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കഴിഞ്ഞ ജനുവരിയിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

Namitha Mohanan

കൊച്ചി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മുണ്ടങ്ങാമറ്റം മാത്തോലി വീട്ടിൽ അരുൺ ബാബു (32) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആവർത്തിച്ചുള്ള കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ജനുവരിയിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം കാപ്പ ചുമത്തി രണ്ട് പേരെ നാട് കടത്തിയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍