Crime

പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 26 കാരന്‍ അറസ്റ്റിൽ

സംഭവത്തിൽ 26 കാരനായ ധാബ ഉടമ സഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ 25 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.  സംഭവത്തിൽ 26 കാരനായ ധാബ ഉടമ സഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുന്‍പാണ് കൊലപാതകം നടന്നത്. ഇയാൾ മറ്റൊരു സ്ത്രീയുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇതറിഞ്ഞ കാമുകി സഹിലുമായി വഴക്കിടുകയും കുപിതനായ ഇയാൾ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ