പ്രതി ജിഷ്ണു സാബു 
Crime

ഗൃഹനാഥനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യുവാവിന് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു

കോട്ടയം: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ ഗൃഹനാഥന്‍റെ വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വച്ചു. ഇതിനെ തുടർന്ന് പുറത്തിറങ്ങിയ ഗൃഹനാഥനെ ഇയാൾ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ്, എ.എസ്ഐ റെജി ജോൺ, സി.പി.ഓ മാരായ അഭിലാഷ്, സക്കീർ ഹുസൈൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്