യശസ് | ഹരിണി

 
Crime

വിവാഹേതര ബന്ധത്തിൽ നിന്നു പിന്മാറി; യുവതിയെ കുത്തിക്കൊന്ന് 25 കാരൻ രക്ഷപെട്ടു

കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് വിവരം പുറത്തറിയുന്നത്

Namitha Mohanan

ബംഗളൂരു: അവിഹിത ബന്ധത്തിൽ നിന്നു പിന്മാറിയ യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് കുത്തിക്കൊന്ന് യുവാവ്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ബംഗളൂരു കേംഗേരി സ്വദേശി ഹരിണി (33) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നാലെ 25 കാരനായ യശസ് ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

ഇരുവരും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്നും, ഹിരിണി ഈ ബന്ധത്തിൽ നിന്നു പിന്മാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം.

ഹരിണി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഹിരിണിയുടെ വീട്ടിൽ യശസുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ അത് തന്‍റെ ജീവിതത്തെ ബാധിക്കുമെന്ന് കാട്ടിയാണ് ബന്ധം അവസാനിപ്പിക്കാൻ ഹരിണി തീരുമാനിച്ചത്. തുടർന്ന് ഈ വിവരം യുവാവിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ 17 തവണ കുത്തേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ