കാർലോസ് കുസ്റ്റ-റോഡ്രിഗസ്, ജെറമി വില്യംസ്, ആന്‍റണി ഹൈൻസ് എന്നിവർ 

 
Crime

ഒന്നര ദശാബ്ദത്തിനിടെ ഇതാദ്യമായി അമെരിക്കയിൽ ഒരേ ദിവസം മൂന്നു വധശിക്ഷകൾ

2010ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ സംഭവമാണിത്.

Reena Varghese

വാഷിങ്ടൺ: അമെരിക്കയിൽ പതിനാറു വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക് ലഹോമ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. അലബാമയിൽ അഞ്ചു വയസുകാരനെ കൊലപ്പെടുത്തിയ ജെറമി വില്യംസിനെയാണ് മാരകമായ വിഷം കുത്തിവച്ച് ഓഗസ്റ്റ് 13ന് വധിക്കുന്നത്.

2003ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് വധിക്കുന്നത്. കാർലോസ് തനിക്ക് മാപ്പ് വേണ്ടെന്നു പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. 1985-ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണി ഹൈൻസിനെ വധശിക്ഷയ്ക്കു വിധേയനാക്കുന്നത്. 2010ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ സംഭവമാണിത്.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: നിയമസഭാ മാർച്ചിൽ പങ്കെടുത്ത 300 പേർക്കെതിരേ കേസ്

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

ഇന്ത‍്യയുടെ ശ്രീലങ്കൻ പര‍മ്പര; മൂന്ന് സ്പിന്നർമാരെ കളത്തിലിറക്കുമെന്ന് മോർക്കൽ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിക്കും സർക്കാരിനും തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതി തള്ളി

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്