കോഴിക്കോട് കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലും മരിച്ചു; ദുരൂഹത തുടരുന്നു

 
Crime

കോഴിക്കോട് കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലും മരിച്ചു; ദുരൂഹത തുടരുന്നു

അറുപത്തഞ്ചു ശതമാനം പൊള്ളലേറ്റ രജിൻ ചികിത്സയിലായിരുന്നു.

നീതു ചന്ദ്രൻ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലും മരിച്ചു. അറുപത്തഞ്ചു ശതമാനം പൊള്ളലേറ്റ രജിൻ ചികിത്സയിലായിരുന്നു. ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന പെട്രോളാണ് ഇരുവരുടെയും ജീവനെടുത്തത്. അപകട മരണമെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയിരുന്നത്. എന്നാൽ കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന കണ്ടെത്തൽ കൊലപാതകസാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. വെള്ളിയാഴ്ച രാത്രി കക്കറമുക്കു ജംക്ഷനു സമീപത്തു വച്ചാണ് കാറിന് തീ പിടിച്ചത്. രജിൻ തോട്ടിലേക്ക് ചാടി രക്ഷപെട്ടെങ്കിലും സോനയ്ക്ക് കാറിനുള്ളിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ വീട്ടുകാർ ആരോപിച്ചതിനെത്തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

പേരാമ്പ്ര കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതോടെയാണ് ദുരൂഹത വർധിച്ചത്. സഹോദയുടെ മകൾക്കൊപ്പം ടൗണിലേക്ക് പോയപ്പോഴാണ് സോന ഒറ്റയ്ക്കു പോയി പെട്രോൾ വാങ്ങിയത്. അതു കൊണ്ടു തന്നെ രജിന്‍റെ നിർദേശ പ്രകാരമല്ല പെട്രോൾ വാങ്ങിയതെന്ന നിഗമനത്തിലാണ് പൊലീസ്.

പ്ലസ് ടു മുതൽ പ്രണയത്തിലായിരുന്ന സോനയും രജിലും ഇടക്കാലത്ത് പിരിഞ്ഞിരുന്നു. രജിൻ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാകുകയും വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെ സോന ജീവനൊടുക്കാൻ ശ്രമിച്ചു. പിന്നീടാണ് രജിൻ സോനയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാഹത്തിനു ശേഷം രജിൻ ഗൾഫിലേക്ക് പോയെന്നും അതിനു ശേഷം ഭർതൃവീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു സോനയെന്നും സോനയുടെ വീട്ടുകാർ ആരോപിക്കുന്നു.

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

മഴ ലഭിക്കുന്നത് ആശ്വാസം; വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്