Crime

ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം; ദുരൂഹത

പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്

MV Desk

പാലക്കാട്: പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 50 വയസ് പ്രായമുള്ള ആളുടെതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് തൃത്താല പൊലീസിൽ അറിയിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരവാസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി

മെസിയുടെ ഇന്ത‍്യ സന്ദർശനത്തിടെയുണ്ടായ സംഘർഷം; റിപ്പോർട്ട് കേന്ദ്രത്തിന് നൽകുമെന്ന് ബംഗാൾ ഗവർണർ

പുതുവത്സരാഘോഷങ്ങളിൽ പടക്കം വേണ്ട; ഉത്തരവിറക്കി കർണാടക പൊലീസ്

അതിജീവിതയുടെ പേരുവെളിപ്പെടുത്തി വീഡിയോ; കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിനെതിരേ കേസെടുക്കാൻ പൊലീസ്

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും