ശരത് ഉമയനല്ലൂർ

 

MV

Kerala

ഇന്‍റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ: ശരത് ഉമയനല്ലൂരിന് പുരസ്കാരം

സംസ്ഥാന അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Thiruvananthapuram Bureau

തിരുവനന്തപുരം: ‌സംസ്ഥാന അണ്ടര്‍ 20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോൾ ചാംപ്യന്‍ഷിപ്പിൽ മികച്ച റിപ്പോർട്ടർക്കുള്ള സ്പെഷ്യൽ ജൂറി പരാമർശം മെട്രൊ വാർത്ത തിരുവനന്തപുരം ബ്യൂറോ ചീഫ് ശരത് ഉമയനല്ലൂരിന്.

തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിന് ആരംഭിച്ച സംസ്ഥാന അണ്ടര്‍-20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോൾ ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനൽ നടന്ന ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ കേരള ഗ്രാമീൺബാങ്ക് റീജ്യണൽ മാനെജർ സുബ്രഹ്മണ്യൻ പോറ്റിയിൽ നിന്ന് പുരസ്കാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.

റിസര്‍വ് ബാങ്ക് ഡിജിഎമ്മും മുന്‍ ഇന്ത്യന്‍ ഫുട്ബാൾ താരവുമായ മുഹമ്മദ് സാജിത്ത്, മുൻ സന്തോഷ് ട്രോഫി താരം വി.പി. ഷാജി, തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്‍ സെക്രട്ടറി കെ.എം. റഫീക്ക് എന്നിവർ പങ്കെടുത്തു.

കൊല്ലം ഉമയനല്ലൂർ മാടച്ചിറ വീട്ടിൽ ശശിധരന്‍റെയും പരേതയായ രാധാമണിയുടെയും മകനാണ്. ഭാര്യ: അഞ്ജു പി.ആർ. (സിഎസ്‌സി വിഎൽഇ). മക്കൾ: അരുന്ധതി എസ്.എ. (6-ാം ക്ലാസ്), അശ്വാരൂഢൻ എസ്.എ. (മൂന്നാം ക്ലാസ്).

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ

താങ്ങാനാവാത്ത കടബാധ്യത; പുരസ്കാരജേതാവായ കർഷകൻ ജീവനൊടുക്കി