ധനമന്ത്രി കെ.എൻ . ബാലഗോപാൽ 
Kerala

അങ്കണവാടി പ്രവർത്തകരുടെ വേതനത്തിൽ 1000 രൂപയുടെ വർധനവ്: കെ. എൻ. ബാലഗോപാൽ

പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി ജീവനക്കാരുടെ വേതനത്തിൽ ആയിരം രൂപയുടെ വർധനവാണുള്ളത്.

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചുവെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി ജീവനക്കാരുടെ വേതനത്തിൽ ആയിരം രൂപയുടെ വർധനവാണുള്ളത്. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയുടെ വർധനവും ഉണ്ടാകും. 60,232 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവർത്തകരും ജീവനക്കാരുമായി 44,747 പേർക്കാണ് ആയിരം രൂപ വീതം വർധിപ്പിച്ചിരിക്കുന്നത്.

നിലവിൽ അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് വേതനം.

സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു