അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞുമെത്തി; അവൾ‌ക്ക് സഹസ്രിക എന്ന് പേരിട്ടു

 
Baby - Representative Image
Kerala

അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞുമെത്തി; അവൾ‌ക്ക് സഹസ്രിക എന്ന് പേരിട്ടു

രണ്ട് മാസം പ്രായവും 4.200 കിഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു

Namitha Mohanan

കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞുമെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലാണ് ഒരു പെൺകുഞ്ഞ് എത്തിയത്. ഈ കുഞ്ഞിന് സഹസ്രിക എന്ന് പേരിട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് രണ്ട് മാസം പ്രായവും 4.200 കിഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് അമ്മത്തൊട്ടിലിൽ 1000-ാമത്തെ കുട്ടിയെത്തിയത്. ഈ പെൺകുഞ്ഞിന് സഹസ്ര എന്നാണ് പേര് നൽകിയിരുന്നു.

ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് സഹസ്രിക. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലാണ് കുഞ്ഞതിഥിയെത്തിയത്.

2002-ൽ തിരുവനന്തപുരത്ത് തുടങ്ങിയതാണ് അമ്മത്തൊട്ടിൽ സംവിധാനം. ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കളെ സുരക്ഷിതമായി സംരക്ഷിക്കാനായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് അമ്മത്തൊട്ടിൽ.

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി

സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്താനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് ആർജെഡി

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി

ബാരാമതിയിൽ വീണ്ടും വിമാനം തകർ‌ന്നുവീണു