കൊല്ലത്ത് പത്താം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവം; രക്ഷിതാക്കളുടെ പരാതിയിൽ നടപടി 
Kerala

കൊല്ലത്ത് പത്താം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവം; രക്ഷിതാക്കളുടെ പരാതിയിൽ നടപടി

ഡിസംബർ ഒന്നിനായിരുന്നു പത്താം ക്ലാസ് വിദ‍്യാർഥിയായ ആദി കൃഷ്ണയെ വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. ആത്മഹത‍്യ ചെയ്ത ആദി കൃഷ്ണയുടെ ബന്ധുക്കളായ കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ സുരേഷ്-ഗീതു ദമ്പതികളാണ് അറസ്റ്റിലായത്.

ഡിസംബർ ഒന്നിനായിരുന്നു പത്താം ക്ലാസ് വിദ‍്യാർഥിയായ ആദി കൃഷ്ണയെ വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളായ സുരേഷും ഗീതുവും ആദിയെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികൾക്കെതിരേ ആത്മഹത‍്യ പ്രരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു