Kerala

മലയോര പാത: 134 കിലോമീറ്റർ റീച്ചുകളുടെ നിർമാണം പൂർത്തിയായി

13 ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിയിൽ ആകെ 1180 കിലോമീറ്റർ ദൂരമാണുള്ളത്

തിരുവനന്തപുരം: മലയോര പാത ടെണ്ടർ പ്രകാരം കരാർ നൽകി പ്രവൃത്തിയാരംഭിച്ച 411 കിലോമീറ്റർ റീച്ചുകളിൽ 134 കിലോമീറ്റർ റീച്ചുകളുടെ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്റിയാസ് നിയമസഭയെ അറിയിച്ചു.

13 ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിയിൽ ആകെ 1180 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 794 കിലോമീറ്റർ പാതയും കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു മുഖേനയാണ് നടപ്പിലാക്കുന്നത്. സാമ്പത്തികാനുമതി ലഭിക്കുന്നതിനും പദ്ധതിയുടെ മുഴുവൻ ഡിപിആറും കിഫ്ബിക്ക് സമർപ്പിച്ചിട്ടു‌ണ്ട്. ഇതിൽ 734 കിലോമീറ്റർ റോഡിന് കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിച്ച റീച്ചുകളിൽ ഭൂമി ഏറ്റെ‌ടുക്കൽ നടപടികൾ പൂർത്തിയാക്കി 474 കിലോമീറ്റർ സാങ്കേതികാനുമതി നൽകി ടെണ്ടർ ചെയ്തിട്ടുണ്ട്. ഒപ്പം 63 കിലോമീറ്റർ റീച്ചിൽ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

520 കി.മീ ദൂരം വരുന്ന തീരദേശ ഹൈവേയുടെ 44 റീച്ചുകളാണു കേരള റോഡ് ഫണ്ട് ബോർഡ് പിഎംയു വഴി നിർമ്മിക്കുന്നത്. ഇതിൽ എട്ട് റീച്ചുകളുടെ വിശദ പദ്ധതി രേഖ കിഫ്ബിക്ക് സമർപ്പിച്ച് സാമ്പത്തികാനുമതി നേ‌ടിയി‌ട്ടുണ്ട്. ഇതൊടൊപ്പം രണ്ട് പാലങ്ങളുടെ പദ്ധതി രേഖയും സമർപ്പിച്ചിരുന്നു. തീരദേശപാതയുടെ പൊന്നാനി അഴിമുഖത്തിന് കുറുകെ കേബിൾ‍ സ്റ്റേയ്ഡ് ബ്രിഡ്ജ് നിർമിക്കുന്നതിനും അതിന്‍റെ അപ്രോച്ച് റോഡിനും നിലവിലെ പൊന്നാനി ടൗണിലെ 4.8 കിലോമീറ്റർ റോഡ് വീതി കൂട്ടുന്നതിനുമുള്ള പ്രവൃത്തികൾ ആർബിഡിസികെയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ