മേപ്പാടിയിൽ മിഠായി കഴിച്ച 16 കുട്ടികൾ ആശുപത്രിയിൽ 
Kerala

മേപ്പാടിയിൽ മിഠായി കഴിച്ച 16 കുട്ടികൾ ആശുപത്രിയിൽ

ബേക്കറിയിൽ ആരോ​ഗ്യവകുപ്പിന്‍റെ പരിശോധന

വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച 16 കുട്ടികൾക്ക് വയറുവേദന. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കറിയിൽ ആരോ​ഗ്യവിഭാ​ഗം പരിശോധന നടത്തുകയാണ്.

മേപ്പാടി മ​ദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് 50 ഓളം മിഠായികൾ അടുത്ത ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചു

എൻജിനിൽ തീ; ഡെൽറ്റ എയർലൈൻസ് വിമാനം അടിയന്തരമായി താഴെയിറക്കി|Video

സർക്കാർ ആശുപത്രിയിൽ 27 കാരിയെ ഭർത്താവ് കുത്തിക്കൊന്നു

ലിവ് ഇൻ പങ്കാളിയായിരുന്ന പൊലീസുകാരിയെ കൊന്നു; സിആർപിഎഫ് ജവാൻ കീഴടങ്ങി

മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി