17കാരനെ നെന്മാറ എസ്ഐ മ‍ർദ്ദിച്ചതായി പരാതി; കുട്ടി ആശുപത്രിയിൽ; ആരോപണം നിഷേധിച്ച് പൊലീസ് 
Kerala

17കാരനെ നെന്മാറ എസ്ഐ മ‍ർദ്ദിച്ചതായി പരാതി; കുട്ടി ആശുപത്രിയിൽ; ആരോപണം നിഷേധിച്ച് പൊലീസ്

സമീപത്തെ സിസിടിവി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തം

പാലക്കാട്: നെന്മാറയില്‍ 17 കാരന് പൊലീസിന്‍റെ മർദനമേറ്റതായി പരാതി. നെന്മാറ ആൾവാശേരി സ്വദേശിയായ എസ്.ഐ രാജേഷ് മര്‍ദിച്ചെന്നാണ് പരാതി. തലയ്ക്ക് അടിയേറ്റ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് പിടിച്ചുവലിച്ച് കുട്ടിയുടെ തല ജീപ്പിനുള്ളിലേക്കിട്ട ശേഷം തലയ്ക്കും മുഖത്തും മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

അതേസമയം ലഹരി വില്‍പ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പോക്കറ്റില്‍ കൈയിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ‌എസ്ഐ പറഞ്ഞു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ പൊലീസ് അതിക്രമം വ്യക്തമാണ്. സംഭവത്തിൽ ആലത്തൂ൪ ഡിവൈഎസ്‌പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി ഉത്തരവിട്ടു.

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു