സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
file
കോഴിക്കോട്: മലപ്പുറം സ്വദേശിയായ പത്തു വയസുകാരിക്കും രാമനാട്ടുകരയിലെ 30 കാരിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
11 പേരാണ് നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം വണ്ടൂർ സ്വദേശിനി ശോഭന രോഗം ബാധിച്ച് മരിച്ചിരുന്നു.