തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 പേര്‍ വെന്തുമരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം Video Screenshot
Kerala

തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 പേര്‍ വെന്തുമരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടാവുക എന്നാണ് കരുതിയതെന്നും പിന്നാട് തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് 2 പേര്‍ വെന്തുമരിച്ചു. പട്രോളിങിനായെത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവർ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കാറിനകത്ത് ആദ്യം ഒരാള്‍ മാത്രമാണ് ഉണ്ടാവുക എന്നാണ് കരുതിയതെന്നും പിന്നാട് തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതാകാം എന്നും പൊലീസ് പറഞ്ഞു. ഇവരുടെ മകന്‍ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്‍റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും മറ്റാരെങ്കിലും കാരണത്താലാണോ തീപിടിച്ചതെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്