Kerala

സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്; അരിക്കൊമ്പനെ പിടിക്കാത്തതിനെതിരെ രാപ്പകല്‍ സമരം

ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കാനാണ് തീരുമാനം

ഇടുക്കി: ഇടുക്കി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണം. 2 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്‍റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിന് വിലക്കേർ‌പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രദേശവാസികൾ. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. ആനയെ പിടികൂടാന്‍ തീരുമാനമാകും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

''അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ല''; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ.ജെ. ഷൈൻ

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു