പാലക്കാട് 2 വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു

 
Kerala

പാലക്കാട് 2 വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു

ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു അപകടം

Namitha Mohanan

ചിറ്റൂർ: കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. പുതുനഗരം കുളത്തു വീട് മായൻ വീട്ടിൽ കാർത്തിക് (19) ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ വിഷ്ണു പ്രസാദ് (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു അപകടം. സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഏരിയിൽ കുളിക്കാറിങ്ങിയപ്പോൾ വിഷ്ണു പ്രസാദ് ഒഴുക്കിൽപെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർത്തിക്കും ഒഴുക്കിൽപെട്ടു. പിന്നാലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ ആറുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ

മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ

തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മരണം

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്