ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളും മരിച്ചു

 
Kerala

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളും മരിച്ചു

ഇരുവരും ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ അകപ്പെടുകയായിരുന്നു.

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ടാമത്തെയാളും മരിച്ചു. രാമേശ്വരം സ്വദേശി അരുൺ കുമാർ ആണ് മരിച്ചത്. നേരത്തെ കൂടെയുണ്ടായിരുന്ന ശ്രീഗൗതം ആണ് മരിച്ചത്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെ സ്കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ചെക്ക്ഡാമിന്‍റെ ഓവുചാലിലാണ് അരുൺ കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അവധി ആഘോഷിക്കാനായി കോയമ്പത്തൂരിൽ നിന്ന് പാലക്കാട് എത്തിയ പത്തംഗ വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങിയതിനു പിന്നാലെ ഇരുവരും ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ അകപ്പെടുകയായിരുന്നു. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്