2026 ലെ പൊതു അവധി ദിനങ്ങൾ പുറത്തു വിട്ടു; വിശദമായി അറിയാം...
തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ലെ പൊതു അവധി ദിനങ്ങൾ പുറത്തുവിട്ടു. ഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നുമാണ് വിവരം.
അവധി ദിനങ്ങൾ ഇങ്ങനെ
ജനുവരി
ജനുവരി 2 (വെള്ളി) മന്നം ജയന്തി
ജനുവരി 26 (തിങ്കൾ) റിപ്പബ്ലിക് ഡേ
ഫെബ്രുവരി
ഫെബ്രുവരി 15 (ഞായർ) - ശിവരാത്രി
മാർച്ച്
മാർച്ച് 20 (വെള്ളി) - റംസാൻ
ഏപ്രിൽ
ഏപ്രിൽ 2 (വ്യാഴം) - പെസഹ വ്യാഴം
ഏപ്രിൽ 3 (വെള്ളി) - ദുഃഖ വെള്ളി
ഏപ്രിൽ 5 (ഞായർ) ഈസ്റ്റർ
ഏപ്രിൽ 14 (ചൊവ്വാ) - ബി.ആർ. അംബേദ്കർ ജയന്തി
ഏപ്രിൽ 15 (ബുധൻ) - വിഷു
മേയ്
മേയ് 1 (വെള്ളി) മെയ് ദിനം
മേയ് 27 (ബുധൻ) - ബക്രീദ്
ജൂൺ
ജൂൺ 25 (ചൊവ്വാ) - മുഹറം
ഓഗസ്റ്റ്
ഓഗസ്റ്റ് 12 (ബുധൻ) - കർക്കിടക വാവ്
ഓഗസ്റ്റ് 15 (വെള്ളി) - സ്വാതന്ത്ര ദിനം
ഓഗസ്റ്റ് 25 (ചൊവ്വാ) - ഒന്നാം ഓണം, നബി ദിനം
ഓഗസ്റ്റ് 26 (ബുധൻ) - തിരുവോണം
ഓഗസ്റ്റ് 27 (വ്യാഴം) - മൂന്നാം ഓണം
ഓഗസ്റ്റ് 28 (വെള്ളി) - നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, അയ്യങ്കാളി ജയന്തി
സെപ്റ്റംബർ
സെപ്റ്റംബർ 4 (വെള്ളി) - ശ്രീകൃഷ്ണ ജയന്തി
സെപ്റ്റംബർ 21 (തിങ്കൾ) - ശ്രീനാരായണ ഗുരു സമാധി
ഒക്റ്റോബർ
ഒക്റ്റോബർ 2 (തിങ്കൾ) - ഗാന്ധി ജയന്തി
ഒക്റ്റോബർ 20 (ചൊവ്വാ) -മഹാനവമി
ഒക്റ്റോബർ 21 (ബുധനാഴ്ച) - വിജയദശമി
നവംബർ
നവംബർ 8 (ഞായർ) - ദീപാവലി
ഡിസംബർ
ഡിസംബർ 25 (വെള്ളി) - ക്രിസ്മസ്