.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
kseb 
Kerala

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെ 23-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെഎസ്ഇബിയിലെ 70% ഓഫീസർമാർ അംഗമായിട്ടുള്ള സംഘടനയുടെ ജില്ലാ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 467 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്

MV Desk

കോട്ടയം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെ 23-ാം സംസ്ഥാന സമ്മേളനം 22, 23, 24 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ദേശീയ സാർവദേശീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഊർജമേഖലയിൽ നടക്കുന്ന മാറ്റങ്ങളും ജനവിരുദ്ധനയങ്ങളും, അവയെ തിരുത്തിക്കുന്നതിനുള്ള മാർഗങ്ങളും, ജനപക്ഷബദൽ നയങ്ങളും, വൈദ്യുതിപ്രതിസന്ധിക്കുള്ള പരിഹാരങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന വേദിയായിരിക്കും സമ്മേളനമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎസ്ഇബിയിലെ 70% ഓഫീസർമാർ അംഗമായിട്ടുള്ള സംഘടനയുടെ ജില്ലാ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 467 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 9.30ന് സമ്മേളനം ഉദ്ഘാടനംചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന വനിതാ സമ്മേളനം മാധ്യമപ്രവർത്തക കെ.കെ ഷാഹിന ഉദ്ഘാടനം ചെയ്യും. 24ന് 9 മണിക്ക് പ്രതിനിധിസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഊർജ സമ്മേളനത്തിൽ മുൻമന്ത്രി എം.എം. മണി മുഖ്യാതിഥി ആയിരിക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന വൈദ്യുതി മേഖല പ്രതിസന്ധിയും പ്രതിരോധവും' എന്ന വിഷയത്തിലുള്ള സെമിനാർ മുൻ പാർലമെന്റംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൻ്റെ വിവിധ പരിപാടികളിലായി പ്രശാന്ത് നന്ദി ചൗധരി (ജനറൽ സെക്രട്ടറി ഇ ഇ എഫ് ടി ), ബി. പ്രദീപ് (റഗുലേറ്ററി കമ്മറ്റി അംഗം), പ്രൊഫ. വി.കെ ദാമോദരൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി 19ന് തിരുനക്കര മൈതാനിയിൽ ആരംഭിച്ച ശാസ്ത്ര സാങ്കേതിക പ്രദർശനം ജനശ്രദ്ധയാകർഷിച്ച് നടക്കുകയാണ്. സമ്മേളനത്തിൻ്റെ സന്ദേശം അറിയിച്ചും വൈദ്യുതിരംഗത്തെ പ്രശ്നങ്ങൾ അനാവരണം ചെയ്തും വൈദ്യുതി കലാജാഥ വൈക്കത്ത് നിന്നും ആരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി കോട്ടയത്ത് സമാപിച്ചു. സമ്മേളന ഭാഗമായി വിവിധ ജില്ലകളിൽ നടന്ന സെമിനാറുകൾ, കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ വലിയ വിജയമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കുമെന്ന് പ്രസിഡന്റ് എം.ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ബി.ബിനു, സെൻട്രൽ സോണൽ സെക്രട്ടറി കെ.എസ് സജീവ്, വർക്കിങ് പ്രസിഡന്റ് ആർ. ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.എ ഉഷ എന്നിവർ വാർത്താ സമ്മേളത്തിൽ പറഞ്ഞു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ