.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇന്ന് അ​ര​ങ്ങു​ണ​രും

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ളി​വു​ഡ് ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും

MV Desk

തി​രു​വ​ന​ന്ത​പു​രം: ലോ​കോ​ത്ത​ര സി​നി​മ​ക​ളു​ടെ ഏ​ഴ് പ​ക​ലി​ര​വു​ക​ൾ സ​മ്മാ​നി​ച്ച് ഇ​രു​പ​ത്തെ​ട്ടാ​മ​തു​ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെള്ളിയാഴ്‌ച അ​ര​ങ്ങു​ണ​രും. വൈ​കി​ട്ട് ആ​റി​ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ബോ​ളി​വു​ഡ് ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.

കെ​നി​യ​ൻ സം​വി​ധാ​യി​ക വ​നൂ​രി ക​ഹി​യു​വി​ന് സ്‌​പി​രി​റ്റ് ഒ​ഫ് സി​നി​മ അ​വാ​ർ​ഡ് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ സ​മ്മാ​നി​ക്കും. ഫെ​സ്റ്റി​വ​ൽ ക്യൂ​റേ​റ്റ​ർ ഗോ​ൾ​ഡാ സെ​ല്ലം ഇ​ത്ത​വ​ണ​ത്തെ പാ​ക്കേ​ജു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തും. വി​ഖ്യാ​ത പോ​ളി​ഷ് സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റോ​ഫ് സ​നൂ​സി​ക്കു​ള്ള ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്‍റ് മേ​ള​യു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. വി. ​പ്ര​ശാ​ന്ത് എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ, അ​ന്താ​രാ​ഷ്‌​ട്ര വി​ഭാ​ഗം ജൂ​റി ചെ​യ​ർ​പേ​ഴ്സ​ണും പോ​ർ​ച്ചു​ഗീ​സ് സം​വി​ധാ​യി​ക​യു​മാ​യ റീ​ത്ത അ​സെ​വെ​ദോ ഗോ​മ​സ്, ലാ​റ്റി​ന​മേ​രി​ക്ക​ൻ പാ​ക്കേ​ജ് ക്യു​റേ​റ്റ​ർ ഫെ​ർ​ണാ​ണ്ടോ ബ്ര​ണ്ണ​ർ, സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്, വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ൺ, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​ധു​പാ​ൽ, സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി, ഫി​ലിം ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍ ജേ​ക്ക​ബ്, അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി സി .​അ​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​നു ശേ​ഷം മു​ഹ​മ്മ​ദ് കോ​ർ​ദോ​ഫാ​നി സം​വി​ധാ​നം ചെ​യ്ത ഗു​ഡ് ബൈ ​ജൂ​ലി​യ പ്ര​ദ​ർ​ശി​പ്പി​ക്കും. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​ര​ത്തി​ന് 20 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ക. ര​ജ​ത ച​കോ​ര​ത്തി​ന് അ​ർ​ഹ​നാ​വു​ന്ന മി​ക​ച്ച സം​വി​ധാ​യ​ക​ന് നാ​ലു ല​ക്ഷ​വും ര​ജ​ത​ച​കോ​ര​ത്തി​ന് അ​ർ​ഹ​നാ​വു​ന്ന മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ന് മൂ​ന്നു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. പ്രേ​ക്ഷ​ക പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​വു​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും കെ.​ആ​ർ മോ​ഹ​ന​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​വു​ന്ന ഇ​ന്ത്യ​യി​ലെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ന് ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ