3 ജില്ലകളിൽ യെല്ലോ അലർട്ട്

 
representative image
Kerala

കേരളത്തിൽ വീണ്ടും തുലാവർഷം‍? മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ന്യൂനമർദം രൂപപ്പെട്ടു

Jisha P.O.

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ വീണ്ടും ശക്തമാകാൻ കാരണം.

ഇതിനൊപ്പം തന്നെ ന്യൂനമർദവും രൂപപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു

സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യ ധരിച്ചത് 43 ലക്ഷം രൂപയുടെ വാച്ച്; വിമർശനവുമായി ബിജെപി

''ചിത്രം പങ്കുവച്ച സമയത്ത് യുവതി രാഹുലിനെതിരേ ആരോപണമുന്നയിച്ചിരുന്നില്ല'': മുഖ്യമന്ത്രിക്ക് പരാതി നൽകി സന്ദീപ് വാര്യർ

മുംബൈയ്‌ക്കെതിരേ പവറായി സഞ്ജുവും ഷറഫുദീനും; മറുപടി ബാറ്റിങ്ങിൽ സർഫറാസ് ഖാന് അർധസെഞ്ചുറി

പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തരുത്; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ