പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു

 

file image

Kerala

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു

കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിൽ കരയിലേക്ക് കൊണ്ടുപോയപ്പോൾ അബദ്ധത്തിൽ തന്‍റെ കൈയിൽ നിന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് അമ്മ പറയുന്നത്

Namitha Mohanan

കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. കുറുമാത്തൂർ സ്വദേശികളായ ജാബിൻ - മുബഷിറ ദമ്പതികളുടെ അലൻ എന്ന കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിൽ കരയിലേക്ക് കൊണ്ടുപോയപ്പോൾ അബദ്ധത്തിൽ തന്‍റെ കൈയിൽ നിന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് അമ്മ പറയുന്നത്. കുട്ടി വീണ ഉടൻ തന്നെ നാട്ടുകാരെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തളിപ്പറമ്പ് പൊലീസ് എത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് കുടുതൽ അന്വേഷണം നടത്തി വരികയാണ്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്