Kerala

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു

മാരാമൺ കൺവെൻഷൻ കാണാനെത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ് പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയത്

പമ്പാനദിയിൽ മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ മരിച്ചു. ചെട്ടിക്കുളങ്ങര സ്വദേശികളായ മെറിൻ (15), മെഫിൻ (18) എന്നിവരാണു മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ആറന്മുള പരപ്പുഴ കടവിലായിരുന്നു അപകടം. നാട്ടുകാരുടെയും സ്കൂബ ടീമിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ. ആഴവും ഒഴുക്കുമുള്ള ഭാഗത്ത് ഇവർ കുളിക്കാനിറങ്ങിയതായിരുന്നു.  വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു അപകടം.  

മാരാമൺ കൺവെൻഷൻ കാണാനെത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ്  കുളിക്കാനിറങ്ങിയത്. കയത്തിൽ പെട്ട ഒരാളെ രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു രണ്ടു പേരും ഒഴുക്കിൽപ്പെട്ടത്. 

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിൽ രൂക്ഷം

കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

''ചുമതലയേറ്റത് അധികാരം രുചിക്കാനല്ല, ആറുമാസത്തിലധികം തുടരില്ല'': സുശീല കർക്കി

നിയമസഭയിൽ രാഹുലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ