മൂന്നുവയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച മുത്തച്ഛൻ അറസ്റ്റിൽ 
Kerala

മൂന്നുവയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

​ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്

Namitha Mohanan

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച മുത്തച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനായ ഉത്തമനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

​ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധിക‍ൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു