വേടൻ

 
Kerala

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ; ഉടൻ പരിഗണിക്കണമെന്ന് ആവശ്യം

കേസിൽ തൃക്കാക്കര എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്

കൊച്ചി: യുവ ഡോക്‌റ്ററുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ. വെള്ളിയാഴ്ച തന്നെ ജാമ്യ ഹർജി പരഗണിക്കണമെന്നാണ് ആവശ്യം.

കേസിൽ തൃക്കാക്കര എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. തുടർന്ന് വേടനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും.

അതേസമയം, വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2021-23 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും ‍യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും; ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന

''ജാമ‍്യം ലഭിച്ചത് ആശ്വാസം''; കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം