കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ

 
Kerala

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ; 160 പേരെ കാണാതായി

2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്

Sarath Nath MS

തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ കേരള തീരത്ത് 469 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 160 പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്‍റെ ഓഫീസ്. അടുത്തിടെ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച കണക്കുകൾ പുറത്തുവിട്ടത്.

2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 79 പേരാണ് മരിച്ചത്. 2025-26ൽ 55 പേരും 2023-24ൽ 54 പേരും മരിച്ചു. 2017-18ലാണ് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായതും റിപ്പോർട്ട് ചെയ്തത്. ആ വർഷം 29 പേരെയാണ് കാണാതായത്. 2016-17ലും 2021-22ലും 26 പേരെ വീതം കാണാതായതായും കണക്കുകൾ വ്യക്തമാക്കുന്നു.

2015-16 മുതൽ 2025-26 വരെയുള്ള കാലയളവിൽ കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 23,000 പട്രോളിങ് ഓപ്പറേഷനുകളും 5,072 കടൽ രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇക്കാലയളവിൽ 47,773 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 2025-26ലെ കണക്കുകൾ പ്രകാരം 2,107 പട്രോളിങ് ഓപ്പറേഷനുകളും 560 കടൽ രക്ഷാപ്രവർത്തനങ്ങളും നടത്തി. ഇതിലൂടെ 6,556 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഈ കാലയളവിൽ 55 മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പ്; ഇന്ത‍്യൻ ടീമിനെ അൻമോൾ എക്ക നയിക്കും

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തലാക്കിയത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി

രേണുകസ്വാമി കൊലക്കേസ്; മാപ്പുസാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിച്ച് പ്രതികൾ

തായ്‌ലാൻഡ് സ്കൂൾ വെടിവയ്പ്പ്: ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നു