അരുവിക്കര എൽപി സ്കൂളിലെ അധ‍്യാപകരെ സമരക്കാർ തടവിലാക്കി
file image
തിരുവനന്തപുരം: രാജ‍്യ വ‍്യാപക പണിമുടക്കിനിടെ സ്കൂൾ തുറന്ന അധ‍്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. അരുവിക്കര എൽപി സ്കൂളിലെ 5 അധ‍്യാപകരെയാണ് സമരക്കാർ പൂട്ടിയിട്ടത്. വൈകീട്ട് തുറന്നുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും സമരക്കാർ തുറന്നുകൊടുത്തില്ല.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് തകർത്താണ് അധ‍്യാപകരെ പുറത്തിറക്കിയത്. സ്കൂളിന്‍റെ ഓഫീസ് പൂട്ട് സമരക്കാർ കൊണ്ടുപോയി. അരുവിക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂട്ട് തകർത്തത്.