7 year old boy about to conquer Vembanad backwaters 
Kerala

വേമ്പനാട്ട് കായൽ കീഴടക്കാനൊരുങ്ങി 7 വയസുകാരൻ..!!

നീന്തികയറിയാൽ ക്ലബ്ബിന്‍റെ 12മത് റെക്കോർഡ് ആണ് ഇത്.

കോതമംഗലം: വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ചു നാലര കിലോമീറ്റർ നീന്തിക്കയറിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമവുമായി 7 വയസുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ടു വീട്ടിൽ സത്വിക് സന്ദീപ് ആണ് ഈ വരുന്ന ശനിയാഴ്ച്ച രാവിലെ 8 മണിക്ക് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവ് വരെയുള്ള 4.30 കിലോമീറ്റർ നീന്തി റെക്കോർഡ് നേട്ടം കൈവരിക്കാൻ ഒരുങ്ങുന്നത്.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്‍റെ നേതൃത്വത്തിലാണ് ഈ നേട്ടത്തിനായുള്ള ശ്രമം. കോതമംഗലം, മലയിൻകീഴ് ക്രിസ്തുജ്യോതി ഇന്‍റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സത്വിക്. നീന്തികയറിയാൽ ക്ലബ്ബിന്‍റെ 12മത് റെക്കോർഡ് ആണ് ഇത്.

കഴിഞ്ഞ പതിനൊന്ന് റെക്കോഡുകളിലും തവണക്കടവിൽനിന്നും വൈക്കം ബീച്ചിലേക്ക് ആയിരുന്നു നീന്തിയിരുന്നത്. എന്നാൽ ചേർത്തല നിവാസികളുടെ ആഗ്രഹം മാനിച്ചാണ് വൈക്കത്ത് നിന്ന് ചേർത്തല തവണക്കടവിലേക്ക് നീന്തുന്നത്. കാലാവസ്ഥ അനുകൂലമാണങ്കിൽ സത്വിക് 1 മണിക്കൂർ 40 മിനിട്ട് കൊണ്ട് നീന്തികയറുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ സൈനു പറയുന്നു.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം