election file
Kerala

തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

7.5 ശതമാനത്തിന്‍റെ കുറവ്

Ardra Gopakumar

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ . 2019ലെ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ് .7.5 ശതമാനത്തിലേറെയാണ് ഇത്തവണ കുറഞ്ഞത്.

സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്.ആബ്സന്‍റി വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തി.

സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം (ബ്രായ്ക്കറ്റിൽ 2019ലെ പോളിങ് ശതമാനം)

1. തിരുവനന്തപുരം- 66.47(73.74)

2. ആറ്റിങ്ങല്‍- 69.48(74.48)

3. കൊല്ലം- 68.15(74.73)

4. പത്തനംതിട്ട- 63.37(74.3)

5. മാവേലിക്കര- 65.95(74.33)

6. ആലപ്പുഴ- 75.05(80.36)

7. കോട്ടയം- 65.61(75.47)

8. ഇടുക്കി- 66.55(76.36)

9. എറണാകുളം- 68.29(77.64)

10. ചാലക്കുടി- 71.94(80.51)

11. തൃശ്ശൂര്‍- 72.90(77.94)

12. പാലക്കാട്- 73.57(77.77)

13. ആലത്തൂര്‍- 73.42(80.47)

14. പൊന്നാനി- 69.34(94.98)

15. മലപ്പുറം- 72.95(75.5)

16. കോഴിക്കോട്- 75.52(81.7)

17. വയനാട്- 73.57(80.37)

18. വടകര- 78.41(82.7)

19. കണ്ണൂര്‍- 77.21(83.28)

20. കാസര്‍കോട്- 76.04(80.66)

ജെഎൻയുവിലെ മുഴുവൻ സീറ്റും തിരിച്ച് പിടിച്ച് ഇടതുസഖ്യം; മലയാളി കെ. ഗോപിക വൈസ് പ്രസിഡന്‍റ്

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ

ബെറ്റിങ് ആപ്പ് കേസ്; ശിഖർ ധവാന്‍റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി

''സഹതാപം മാത്രം''; കുടുംബാധിപത‍്യം സംബന്ധിച്ച തരൂരിന്‍റെ ലേഖനത്തിനെതിരേ കെ.സി. വേണുഗോപാൽ

''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി