72 വയസുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ

 
Freepik.com
Kerala

72 വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

ആസൂത്രിത കൊലയെന്ന് സംശയം

Jisha P.O.

തൃശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 72 വയസുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ(72) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തനിച്ചാണ് ഇവർ താമസിച്ചിരുന്നത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് കിടക്കാൻ ഭയം ഉള്ളതിനാൽ ഇവർ അയൽവീടുകളിലാണ് ഉറങ്ങാറുള്ളത്.

എന്നാൽ കഴിഞ്ഞദിവസം രാത്രി ഇവർ എത്താതിരുന്നതിനാൽ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു