.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Arif Mohammad Khan 
Kerala

''ഒപ്പു കാത്ത് 8 ബില്ലുകൾ''; ഗവർക്കെതിരേ സർക്കാർ സുപ്രീംകോടതിയിലേക്ക്

8 ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്. ഇതിൽ 3 എണ്ണം 1 വർഷവും 10 മാസവും പഴക്കമുള്ളതാണ്. മറ്റ് മൂന്നെണ്ണം ഒരു വർഷം കടന്നു.

MV Desk

തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടാത്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ‌. ഗവർണറുടെ നിലപാട് ജനാധിപത്യത്തിന്‍റെ അന്തസ്സിന് നിരക്കാത്തതാണെന്നും ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇതിനായി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്‍റെ സേവനം അതിനായി തേടും. ഫാലി എസ്. നരിമാന്‍റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

8 ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്. ഇതിൽ 3 എണ്ണം 1 വർഷവും 10 മാസവും പഴക്കമുള്ളതാണ്. മറ്റ് മൂന്നെണ്ണം ഒരു വർഷം കടന്നു. ഇതിൽ മൂന്നെണ്ണം യൂണിവേഴ്സിറ്റി ബില്ലുകളാണ്. ഇതിന് പുറമേ ലോകായുക്ത, കേരള സഹകരണ സൊസൈറ്റി ഭേദഗതി ബില്ല് എന്നിവയും ഒപ്പിടാനുള്ള ബില്ലുകളാണ്.

പാർലമെന്‍ററി ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണ്. എന്നിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ