പാലക്കാട് ട്രെയിനിടിച്ച് 9 പശുക്കൾ ചത്തു
file image
പാലക്കാട്: പാലക്കാട് ട്രെയിനിടിച്ച് 9 പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്തു വച്ചാണ് പശുക്കളെ ട്രെയിനിടിച്ചത്.
മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്‌ടർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.